തമീം ഇഖ്ബാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, അപകടനില തരണം ചെയ്തു

അഭിറാം മനോഹർ

ചൊവ്വ, 25 മാര്‍ച്ച് 2025 (17:48 IST)
ധാക്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ അപകടനില തരണം ചെയ്തു. ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ടോസിന് ശേഷമാണ് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് നായകനായ തമീമിന് ഹൃദയാഘാതമുണ്ടായത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ താരം ചികിത്സയില്‍ തുടരുകയാണ്.
 
ഷൈന്‍പൂര്‍ ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം അദ്ദേഹത്തെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാന്‍ തമീം ആവശ്യപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍