'ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ നല്‍കി അള്ളാഹു അനുഗ്രഹിക്കട്ടെ'; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആശംസകളുമായി താലിബാന്‍

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:43 IST)
ടി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആശംസകളുമായി താലിബാന്‍. 'സ്‌കോട്ട്‌ലന്‍ഡിനെതിരായ ചരിത്ര വിജയത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും രാജ്യം മുഴുവനും ആശംസകള്‍. നിങ്ങള്‍ നന്നായി കളിച്ചു ! ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡിനെ 130 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article