വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെ ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിൽ 46 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനുപിന്നാലെ താലിബാനുനേരെയുള്ള ആക്രമണം ശക്തമാക്കിയ ഐഎസ് ഒട്ടേറെ താലിബാനികളെ വധിച്ചിരുന്നു. അതേസമയം നിരവധി ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്‌തതായി താലിബാൻ അറിയിച്ചു.