പാകിസ്ഥാൻ 12 ഭീകരസംഘടനകളുടെ കേന്ദ്രം, അഞ്ചെണ്ണം ലക്ഷ്യമിടുന്നത് ഇന്ത്യയെയെന്നും യുഎസ് റിപ്പോർട്ട്

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (15:50 IST)
യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പന്തണ്ട് സംഘടനകളെങ്കിലും പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതായി അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ട്. ഇതിൽ അഞ്ച് സംഘടനകളെങ്കിലും ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
 
ക്വാഡ് ഉച്ചകോടിയോടനുബന്ധിച്ച് യുഎസ് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെട്ട സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാകിസ്ഥാൻ ഭീകരസംഘടനകളെ പറ്റി അക്കമിട്ട് പറയുന്നത്. ലഷ്‌കറെ ത്വയിബയാണ് ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘങ്ങളിൽ ഒന്നാമത്.2008ലെ മുംബൈ ഭീകരാക്രമണമടക്കം നിരവധി ഭീകരപ്രവർത്തനങ്ങൾ ഇതിന് മുൻപും സംഘടന നടത്തിയിട്ടുണ്ട്.
 
മസൂദ് അസറിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളാണ് ലിസ്റ്റിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന മറ്റ് സംഘടനകൾ. അൽഖ്വയ്‌ദ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനവും പാകിസ്ഥാനിൽ സജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍