T20 World Cup 2024, India vs Ireland: ലോകകപ്പിലെ ആദ്യ പോരാട്ടത്തിനു ഇന്ത്യ ഇറങ്ങുന്നു; സഞ്ജു കളിക്കില്ല !

രേണുക വേണു

ബുധന്‍, 5 ജൂണ്‍ 2024 (07:46 IST)
Virat Kohli

T20 World Cup 2024, India vs Ireland: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ ന്യൂയോര്‍ക്കിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാകും ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുക. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍