സ്കൈ എന്ന പേരിട്ടത് ഗൗതം ഗംഭീർ, പേര് വന്നതിനുള്ള കാരണം വ്യക്തമാക്കി സൂര്യകുമാർ യാദവ്

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (11:13 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് ഇടം നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ടീമിന് വേണ്ടിയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും മികച്ച പ്രകടനമാണ് സൂര്യ നടത്തുന്നത്. ടി20 ക്രിക്കറ്റിലെ ഒന്നം നമ്പര്‍ താരമായ സൂര്യയെ സ്‌കൈ എന്ന ചുരുക്കപ്പേരിലാണ് ആരാധകരും കമന്റേറ്റര്‍മാരുമെല്ലാം വിളിക്കുന്നത്. തനിക്ക് ഈ പേര് എങ്ങനെ വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സൂര്യ.
 
20142015 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുമ്പോഴാണ് തനിക്ക് ആ പേര് വീണതെന്ന് സൂര്യകുമാര്‍ പറയുന്നു. അന്നത്തെ കൊല്‍ക്കത്ത നായകനായ ഗൗതം ഗംഭീറാണ് എന്നെ ആദ്യമായി അങ്ങനെ വിളിക്കുന്നത്. സൂര്യകുമാര്‍ യാദവ് എന്നതിനെ ചുരുക്കി സ്‌കൈ എന്ന് അദ്ദേഹം വിളിക്കുകയായിരുന്നു. എന്റെ മുഴുവന്‍ പേരും വിളിക്കുക പ്രയാസമാണെന്നായിരുന്നു ഇതിന് അദ്ദേഹം കാരണം പറഞ്ഞത്. സൂര്യ പറയുന്നു.
 
നിലവില്‍ ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് സൂര്യ. ഐപിഎല്‍ 2023 സീസണില്‍ പതര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് താരം വീണ്ടെടുത്ത സൂര്യ സീസണിലെ 16 മത്സരങ്ങളില്‍ 43.21 ശരാശരിയില്‍ 605 റണ്‍സാണ് അടിച്ചെടുത്തത്. 181.14 എന്ന മികച്ച സ്‌െ്രെടക്ക്‌റേറ്റിലാണ് സൂര്യയുടെ നേട്ടം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article