വൈറൽ ഫീവര്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനവും സുരേഷ് റെയ്നയ്ക്ക് നഷ്ടമാകും

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (10:46 IST)
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും സുരേഷ് റെയ്ന കളിച്ചേക്കില്ല. വൈറൽപ്പനിക്കു ശേഷം ഇന്ത്യൻ ടീമിനൊപ്പം റെയ്ന പരിശീലനത്തിനെത്തിയിരുന്നു. നെറ്റ്സിൽ കുറച്ചു നേരം ചെലവഴിച്ചെങ്കിലും പൂർണ കായിക ക്ഷമതയിലേക്കു റെയ്ന തിരിച്ചെത്താൻ കൂടുതൽ സമയം അനിവാര്യമാണെന്ന് മെഡിക്കൽ സംഘം വിലയിരുത്തുന്നു.  
 
ഏകദേശം 45 മിനിറ്റ് റെയ്ന ബാറ്റ് ചെയ്തു. 100% കായികമികവിലേക്കു റെയ്ന എത്തിയിട്ടില്ലെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. സ്പിന്നർമാർക്കെതിരെ ലോഫ്റ്റഡ് ഡ്രൈവ് കളിച്ചു മികച്ച ഫോമിലാണെന്നു റെയ്ന നെറ്റ്സിൽ തെളിയിച്ചെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ 100 ഓവർ കളിക്കാൻ അദ്ദേഹം പ്രാപ്തനായിട്ടില്ലെന്ന് ടീം മാനേജ്മെന്റും അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക