എന്തിനായിരുന്നു അഞ്ച് ദിവസത്തെ ഇടവേള, അവധി കിട്ടിയപ്പോൾ കളിക്കാർ യൂറോപ്പിൽ പര്യടനത്തിന് പോയി; വിമർശനവുമായി ഗാവസ്കർ

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (08:43 IST)
ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിനു മുൻപുള്ള ഇന്ത്യൻ ടീമിന്റെ തയാറെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുൻ നായകൻ സുനിൽ ഗാവസ്കർ. എട്ടു ദിവസത്തെ പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങൾ മാത്രമാണ് ഇന്ത്യ കളിച്ചത്. അതിനുശേഷം അഞ്ചു ദിവസം താരങ്ങൾക്ക് അവധി കൊടുത്തു. അവർ യൂറോപ്യൻ പര്യടനത്തിനു പോയി. അഞ്ചു ദിവസത്തെ ഇടവേള നൽകുന്നതു മോശമാണെന്ന് ഗവാസ്കർ പറഞ്ഞു.
 
മൽസരങ്ങൾ തമ്മിൽ മൂന്നു ദിവസത്തെ ഇടവേളയാണ് അനുയോജ്യം. പേസും ബൗണ്‍സുമുള്ള പിച്ചിൽ വേഗതയേറിയ പന്തുകൾ കളിക്കുന്നതിൽ ഇന്ത്യൻ താരങ്ങൾക്കുള്ള സാങ്കേതിക പ്രശ്നങ്ങളെല്ലാം ആദ്യ ടെസ്റ്റോടെ വെളിപ്പെട്ടതായും ഗാവസ്കർ ചൂണ്ടിക്കാട്ടി. 
 
ഒരു പരമ്പരയ്ക്കുശേഷം അടുത്ത ഫോർമാറ്റിലേക്ക് മാറുന്നതിനു മുൻപ് ചെറിയ ഇടവേള വേണമെന്നത് മനസ്സിലാക്കാം. തുടർച്ചയായി അഞ്ചു ദിവസം ഇടവേള നൽകുന്നതെന്തിനാണ്? – ഗാവസ്കർ ചോദിച്ചു. തങ്ങളിൽ തന്നെ വിശ്വസിക്കുകയാണ് താരങ്ങള്‍ ചെയ്യേണ്ടത്. എനിക്ക് ഈ ടീമിൽ വിശ്വാസമുണ്ട് – ഗാവസ്കർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article