ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മന്ദാന തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷെയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനമാണ് സ്മൃതി പുറത്തെടുക്കുന്നത്. ഇതോടെ അഞ്ച് ഇന്നിങ്‌സുകളിലായി 282 റണ്‍സ് നേടിയ സ്മൃതി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാതെത്തി.