ഇഞ്ചോടിഞ്ച് പൊരുതി ഗുകേഷ്, ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അഞ്ചാം മത്സരവും സമനില

അഭിറാം മനോഹർ

ഞായര്‍, 1 ഡിസം‌ബര്‍ 2024 (09:18 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ അഞ്ചാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവതാരം ഡി ഗുകേഷുമാണ് ലോക ചാമ്പ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നത്. 
 
 40 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനമായത്. അഞ്ച് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2.5 പോയന്റ് വീതമാണ് ഇരുവര്‍ക്കുമുള്ളത്. 14 മത്സരങ്ങളടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയന്റുകള്‍ നേടുന്ന താരമാകും ലോകചാമ്പ്യനാവുക. ഒന്നാം പോരാട്ടം വിജയിച്ചാണ് ഡിങ് ലിറന്‍ തുടങ്ങിയതെങ്കിലും രണ്ടാം മത്സരത്തില്‍ ലിറനെതിരെ സമനിലയും മൂന്നാം മത്സരത്തില്‍ വിജയവും നേടാന്‍ ഗുകേഷിനായി. ഇതിന് ശേഷം 2 മത്സരങ്ങളും സമനിലയില്‍ പിരിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍