ശ്രീലങ്കക്കെതിരായ ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 233 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ രണ്ടാമതെത്തി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 516 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ഇന്നിങ്ങ്‌സ് 282 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന രണ്ടാമത്തെ വലിയ വിജയമാണിത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 191,366-6, ശ്രീലങ്ക 42,282