മത്സരത്തിന് മുന്‍പ് തിലക് തന്റെ റൂമിലെത്തി മൂന്നാം നമ്പറില്‍ ഇറക്കാമോ എന്ന് ചോദിച്ചിരുന്നു. ഞാനത് സമ്മതിക്കുകയായിരുന്നു. അവന്‍ ആ റോളില്‍ നന്നായി കളിക്കുകയും ചെയ്തു. വരാനിരിക്കുന്ന മത്സരങ്ങളിലും തിലക് വര്‍മ തന്നെ മൂന്നാം നമ്പറില്‍ തുടരുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങുമ്പോള്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മത്സരശേഷം തിലക് വര്‍മ പറഞ്ഞു. പരിക്കില്‍ നിന്നും മുക്തനായതിന് ശേഷം തിരിച്ചെത്തി സെഞ്ചുറി നേടാനായതില്‍ സന്തോഷമുണ്ട്. മത്സരത്തിന് മുന്‍പ് ഞാനും അഭിഷേകും സമ്മര്‍ദ്ദത്തിലായിരുന്നു. അതിനാല്‍ തന്നെ ഈ പ്രകടനം ഞങ്ങള്‍ 2 പേര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. സെഞ്ചൂറിയനിലെ പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ലെന്നും തിലക് പറഞ്ഞു.
ഇന്ത്യയ്ക്കായി 9 ടി20 മത്സരങ്ങള്‍ കളിച്ച തിലക് വര്‍മയുടെ ആദ്യ 50+ സ്‌കോറായിരുന്നു ഇന്നലെ നടന്നത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന 12മത് ബാറ്ററെന്ന റെക്കോര്‍ഡും തിലക് വര്‍മ സ്വന്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട ശേഷമായിരുന്നു അഭിഷേക് വര്‍മ ഇന്നലെ അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്.