എനിക്ക് ചർമാർബുദം, ക്രിക്കറ്റ് താരങ്ങൾ വെയിൽ കൊള്ളുമ്പോൾ ശ്രദ്ധിക്കുക: സാം ബില്ലിങ്ങ്സ്

Webdunia
ബുധന്‍, 10 മെയ് 2023 (19:57 IST)
താൻ ചർമാർബുദ ബാധിതനാണെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സ്. അർബുദവുംയി പൊരുതുകയാണെന്നും വെയിലത്ത് കളിക്കാനിറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പറ്റി താൻ മറ്റുള്ളവരിൽ അവബോധം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് 31കാരനായ താരം വ്യക്തമാക്കി.
 
കഴിഞ്ഞ വർഷം 2 ശസ്ത്രക്രിയകൾക്കാണ് താരം വിധേയനായത്. നെഞ്ചിലെ മെലാനോമ നീക്കം ചെയ്യാനായിരുന്നു ഇത്. അർബുദമാണെന്ന് കണ്ടെത്തിയതൊടെ ക്രിക്കറ്റിലെ പറ്റിയുള്ള കാഴ്ചപ്പാട് മാറിയെന്നും സാം ബില്ലിംഗ്സ് പറയുന്നു. ക്രിക്കറ്റ് മാത്രമായിരുന്നു എനിക്ക് എല്ലാം. എന്നാൽ അത് മാത്രമല്ല ജീവിതമെന്ന് ഞാൻ തിരിച്ചറിഞ്ഞു. ചൂടിനെ നേരിടാൻ ഡ്രിങ്ക്സ് നമ്മൾ കൊണ്ടുപോകും. അതിനപ്പുറത്തേക്ക് നമ്മൾ ശ്രദ്ധിക്കാറില്ല.സൺ ക്രീം പുരട്ടുന്നത് ഒരു ജോലി പോലെയാണ് നമ്മൾ കാണുന്നത്. നമ്മുടെ ചർമ്മത്തിന് അത് ആവശ്യമാണെന്ന ചിന്തയില്ല. താരം പറയുന്നു.
 
31കാരനായ ബില്ലിംഗ്സ്  ഇംഗ്ലണ്ടിനായി 3 ടെസ്റ്റുകളും 28 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്,ഡൽഹി ക്യാപ്പിറ്റൽസ് ടീമുകളുടെ ഭാഗമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article