ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം സ്‌റ്റുവര്‍ട്ട് ലോ. ലോകോത്തര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അതിയായ താല്പര്യമുണ്ട്. ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളെക്കുറിച്ച് തികഞ്ഞ ധാരണയുമുണ്ട്. തന്റെ ആഗ്രഹം ബിസിസിഐ നേതൃത്വത്തെ അറിയിച്ചെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.
46കാരനായ സ്‌റ്റുവര്‍ട്ട് ലോ ബംഗ്ലാദേശ്, ശ്രീലങ്ക ദേശീയ ടീമുകളെ ലോ പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയം, മുന്‍ ഇംഗ്ളണ്ട് ടീം ഡയറക്ടര്‍ ആന്‍ഡി ഫ്ളവര്‍, മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി എന്നിവര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. ദക്ഷിണാഫ്രിക്കന്‍ ടീം പര്യടനത്തിനെത്തുംമുമ്പ് പരിശീലകനെ നിയമിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.