എവിടെയാണ് പോരാട്ടമുള്ളത്, ഏകപക്ഷീയമാണ് മത്സരങ്ങൾ, ഇനിയും ഇന്ത്യ- പാക് മത്സരങ്ങളെ റൈവൽറി എന്ന് വിളിക്കരുത്: സൂര്യകുമാർ യാദവ്

അഭിറാം മനോഹർ

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (12:59 IST)
ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടമായാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളെ വിശേഷിപ്പിക്കാറുള്ളത്. ഏറെകാലമായി ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ വലിയ ആവേശമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി പാക് ക്രിക്കറ്റ് പരിതാപകരമായ പ്രകടനമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളെ റൈവല്‍റി എന്ന് വിശേഷിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സൂര്യകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
 

incredible that Pakistan still leads India 88-78 across all formats. an entire generation has grown up watching their team get demolished almost everytime they play India. speaks volumes of just incredibly superior previous generations of PCT were ????pic.twitter.com/lwkMM6Lw4H

— Cani (@caniyaar) September 21, 2025
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ ഇനി ചിരവൈരികളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കരുതെന്നാണ് സൂര്യകുമാര്‍ ആവശ്യപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും രാജ്യാന്തര ടി20യില്‍ 15 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 12 തവണയും ജയിച്ചത് ഇന്ത്യയാണ്. റൈവല്‍റി എന്നൊന്നുണ്ടെങ്കില്‍  ഇരു രാജ്യങ്ങളുടെയും നിലവാരത്തില്‍ ഇത്രയും വ്യത്യാസമുണ്ടാകില്ല. ഇനിയും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളെ റൈവല്‍റി എന്ന് വിളിക്കരുത്. സൂര്യകുമാര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍