സഞ്ജു ക്യാച്ചെടുക്കുന്നതിനു മുന്‍പ് പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചെന്നാണ് പാക്കിസ്ഥാന്‍ നായകനടക്കം ആരോപിക്കുന്നത്. തേര്‍ഡ് അംപയറുടെ പരിശോധനയ്ക്കു ശേഷമാണ് ക്യാച്ച് സാധുവാണെന്ന് പ്രധാന അംപയര്‍ വിധിക്കുന്നത്. ഈ സമയത്ത് ഫഖര്‍ സമാന്‍ അതൃപ്തി അറിയിച്ചാണ് കളം വിട്ടത്. പിന്നീട് പരിശീലകന്‍ മൈക്ക് ഹസിയോടു പരാതിപ്പെടുന്നുണ്ടായിരുന്നു.
' അംപയര്‍മാര്‍ക്കും തെറ്റ് പറ്റാം. ആ പന്ത് കീപ്പറുടെ കൈകളില്‍ എത്തും മുന്‍പ് ഗ്രൗണ്ടില്‍ കുത്തിയതായാണ് എനിക്കു തോന്നുന്നത്. അംപയര്‍മാര്‍ക്കു തീര്‍ച്ചയായും പിഴവുകള്‍ സംഭവിക്കാമല്ലോ. ഞാന്‍ പറയുന്നതും ചിലപ്പോള്‍ ശരിയാകണമെന്നില്ല,' പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗ മത്സരശേഷം പ്രതികരിച്ചു.