‘പന്തു കഴുത്തിൽ കൊണ്ടപ്പോൾ ഹ്യൂസിനെ ഓർത്തു, പിന്നെ ആറ് ബിയറടിച്ച ഫീലും’; തുറന്ന് പറഞ്ഞ് സ്‌മിത്ത്

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (17:07 IST)
ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചറിന്റെ പന്ത് കഴുത്തിൽ പതിച്ചു നില‍ത്തു വീണപ്പോൾ ബൗൺസർ തലയിലിടിച്ചു മരിച്ച ഫിൽ ഹ്യൂസിനെ ഓർത്തുപോയെന്ന് ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പന്ത് കഴുത്തില്‍ കൊണ്ട് നിലത്ത് വീണപ്പോള്‍ മനസിലൂടെ പല ചിന്തകള്‍ കടന്നു പോയി. അതിലൊന്നായിരുന്നു ഹ്യൂസിനെ കുറിച്ചുള്ള ചിന്തകള്‍. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്‍ടര്‍ ചോദിച്ചത് ഇപ്പോള്‍ എന്ത് തോന്നുന്നു എന്നാണ്. നന്നായി മദ്യപിച്ച അവസ്ഥയായിരുന്നു അപ്പോഴുണ്ടായിരുന്നത്, തലേദിവസം രാത്രി ആറ് ബിയര്‍ കഴിച്ചിട്ട് അതിന്റെ കെട്ട് വിടാത്ത അവസ്ഥ തോന്നുന്നു എന്നാണ് താന്‍ ഡോക്‍ടര്‍ക്ക് നല്‍കിയ മറുപടി” - എന്നും സ്‌മിത്ത്  തമാശരൂപേണ പറഞ്ഞു.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിനിടെയാണ് ആര്‍ച്ചറിന്റെ പന്ത് കഴുത്തില്‍ കൊണ്ട് സ്‌മിത്തിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതിനാല്‍ മൂന്നാം ടെസ്‌റ്റില്‍ അദ്ദേഹത്തിന് കളിക്കാനായില്ല. നാലം ടെസ്‌റ്റിനുള്ള ടീമില്‍ എത്താനാണ് സ്‌മിത്ത് ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം പുനഃരാരംഭിച്ചുകഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article