വരിഞ്ഞുമുറുക്കി ബിസിസിഐ; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു തുടരും - സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (17:39 IST)
ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവു ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയുള്ള സിംഗിൾ ബഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു.

ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന ബിസിസിഐ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതോടെ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശ്രീശാന്തില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വാതുവയ്പുകാരുമായി നടത്തി​യതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ശ്രീശാന്ത് നിരസിച്ചിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ബിസിസിഐക്കുവേണ്ടി സിഇഒ രാഹുല്‍ ജോഹ്റിയാണ് അപ്പീല്‍ നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article