ദക്ഷിണാഫ്രിക്ക ട്വന്റി - 20 പരമ്പര തൂത്തുവാരി

Webdunia
ബുധന്‍, 8 ജൂലൈ 2015 (10:15 IST)
ബംഗ്ളാദേശിനെതിരെ രണ്ടാം ട്വന്റി - 20യിൽ  31 റണ്ണിന് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 2-0ത്തിന്  തൂത്തുവാരി.  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 169/4 എന്ന വിജയലക്ഷ്യം കുറിച്ചു. എന്നാല്‍ ബംഗ്ളാദേശ് 19.2 ഓവറിൽ 138 ന് ആൾ ഔട്ടാക്കുകയായിരുന്നു.

ഓപ്പണർമാരായ ക്വിന്റൺ ഡി കോക്ക് (44), എ.ബി ഡിവില്ലിയേഴ്സ് (40) നായകനായ ഡുപ്ളെസിസ് (30) എന്നിവരുടെ മികച്ച പ്രകടനമാണ് സന്ദർശകരെ 169 ലെത്തിച്ചത്.  ബംഗ്ളാ നിരയിൽ  37 റണ്ണെടുത്ത സൗമ്യ സർക്കാരാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അരങ്ങേറ്റക്കാരൻ എഡ്ഡി ലേയി, ഫംഗിയാസോ, അബോട്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ലേയിയാണ് മാൻ ഓഫ് ദ മാച്ച്