ദ്രാവിഡിന് ബിസിസിഐയുടെ നോട്ടീസ്; പൊട്ടിത്തെറിച്ച് ഗാംഗുലി

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (13:25 IST)
ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

ഭിന്നതാത്പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണ്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള മികച്ച മാര്‍ഗമാണിത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ” - എന്നും ഗാംഗുലി ട്വിറ്ററിലൂടെ പറഞ്ഞു.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയില്‍ ബിസിസിഐ എത്തിക്സ് ഓഫീസര്‍ റിട്ട. ജസ്‌റ്റീസ് ഡി കെ ജെയിനാണ് ദ്രാവിഡിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചത്.

എന്‍സിഎ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ ദ്രാവിഡ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുന്നുവെന്നാണ് സഞ്ജീവ് ഗുപ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റ് 16ന് മുമ്പ് ദ്രാവിഡിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article