കോഹ്‌ലിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, നിങ്ങള്‍ ഇയാളെ എന്തുകൊണ്ട് കാണുന്നില്ല - പൊട്ടിത്തെറിച്ച് ഗാംഗുലി

Webdunia
ചൊവ്വ, 17 ജനുവരി 2017 (18:13 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ പുതുമുഖ താരം കേദര്‍ യാദവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച പ്രകടനമാണ് കേദാര്‍ യാദവ് പുറത്തെടുത്തത്. കോഹ്‌ലിയുടെ സെഞ്ചുറിയില്‍ ശ്രദ്ധിക്കുന്ന നമ്മള്‍ അദ്ദേഹത്തിന്റെ പ്രകടനം കാണാതെ പോകരുതെന്നും ഇന്ത്യ ടുഡെയോടാണ് ഗാംഗുലി പറഞ്ഞു.

“ യാദവിന്റെ ഒരു അസാധാരണമായ ഇന്നിഗ്‌സായിരുന്നു. കോഹ്‌ലിയേക്കാള്‍ മികച്ച പ്രകടനം നടത്തിയത് അദ്ദേഹമായിരുന്നു. എന്നാല്‍ എല്ലാവരും ഇന്ത്യന്‍ നായകന്റെ സെഞ്ചുറിയെക്കുറിച്ച് മാത്രമെ സംസാരിക്കുന്നുള്ളു. എനിക്ക് തോന്നുന്നത് വിരാടിനെക്കാളും മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്തത് യാദവാണെന്നാണ് ”- ഗാഗുലി വ്യക്തമാക്കി.

വലിയ സ്‌കോറിന് മുന്നില്‍ 63ന് നാല് എന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. 31ന് ഒന്ന് എന്ന നിലയേക്കാള്‍ ഏറെ വ്യത്യസ്തമാണ് 63ന് നാല് എന്നത്. ഈ സമയത്ത് ക്രീസില്‍ എത്തി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത യാദവിനാണ് വിജയത്തിന്റെ ക്രെഡിറ്റെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
Next Article