സൂപ്പര്‍ താരം ലയണല്‍ മെസിയെ ടീമില്‍ നിലനിര്‍ത്താന്‍ രണ്ടു പ്രമുഖ താരങ്ങളെ വിൽക്കാൻ ബാഴ്‌സലോണ പദ്ധതിയൊരുക്കുന്നു. നെയ്‌മറും സുവാരസുമടങ്ങുന്ന ആദ്യ ഇലവനില്‍ ഇതുവരെ സ്ഥാനം ലഭിക്കാത്ത ഇവാൻ റാക്കിട്ടിച്ച്, അർദ ടുറാൻ എന്നിവരെ ബാഴ്‌സ് നീക്കം നടത്തുന്നത്.
മെസിയെ ബാഴ്‌സയില്‍ നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ പണം ആവശ്യമാണ്. നിലവിലെ കരാർ പ്രകാരം 18 മാസം കൂടി മെസിക്ക് ക്ലബ്ബിൽ തുടരാം. എന്നാൽ തുടർന്ന് കരാർ ഉറപ്പിക്കുന്നതിൽ മെസിയും ക്ലബ്ബും ഇതേവരെ ധാരണയിൽ എത്തിയിട്ടില്ല.
ഈ സാഹചര്യത്തില്‍ മെസിയെ നിലനിര്‍ത്തണമെങ്കില്‍ വന്‍ തുക വേണ്ടിവരും. റാക്കിട്ടിച്ചിനെയും ടുറാനെയും വിറ്റാല്‍ ഇതിനായുള്ള പണം സ്വരൂപിക്കാന്‍ സാധിക്കുമെന്നാണ് ബാഴ്‌സ അധികൃതര്‍ കരുതുന്നത്.
അതേസമയം, ബാഴ്‌സയില്‍ കൂടുതല്‍ പരിഗണനയില്ലാത്തതിനാല്‍ റാക്കിട്ടിച്ചും ടുറാനും ക്ല്ബ്ബ് വിടാന്‍ നീക്കം ആരംഭിച്ചു.
ഇവാൻ റാക്കിട്ടിച്ചിനെ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നോട്ടമിട്ടിട്ടുണ്ട്. അതിനിടെ ടുറാൻ ചൈനയിലേക്കു നീങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.