IND vs SA: ടെസ്റ്റിൽ ബെസ്റ്റ് ഇന്ത്യ തന്നെ, ഇപ്പോ പുരിയുതാ കണ്ണാ...ദക്ഷിണാഫ്രിക്കയുടെ എല്ലൂരി സിറാജ്, ചടങ്ങ് പൂർത്തിയാക്കി മുകേഷും ബുമ്രയും

Webdunia
ബുധന്‍, 3 ജനുവരി 2024 (15:51 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ചീട്ട് കൊട്ടാരം പോലെ തകർത്ത് ഇന്ത്യൻ പേസർമാർ. ഹോം ഗ്രൗണ്ടിന്റെ സാഹചര്യം മുതലാക്കി ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ ടോട്ടൽ വെയ്ക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 55 റൺസിനാണ് ഇന്ത്യൻ പേസ് നിര കൂടാരം കയറ്റിയത്. ഇന്ത്യയ്ക്ക് വേണ്ടി പേസർ മുഹമ്മദ് സിറാജ് 6 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ മുകേഷ് കുമാർ,ജസ്പ്രീത് ബുമ്ര എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി ക്വാട്ട തികച്ചു.
 
ദക്ഷിണാഫ്രിക്കൻ നിരയിൽ ഡേവിഡ് ബെഡിങ്ങ്ഹാം,കെയ്ൽ വെറെയ്നെ എന്നിവർ മാത്രമാണ് രണ്ടക്കം തികച്ചത്. 15 റൺസെടുത്ത കെയ്ൽ വെറെയ്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 9 ഓവർ പന്തെറിഞ്ഞ സിറാജ് 15 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. 8 ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത ജസ്പ്രീത് ബുമ്ര 2 വിക്കറ്റും 2.2 ഓവറിൽ 2 റൺസ് വിട്ടുകൊടുത്ത് മുകേഷ് കുമാർ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് മാത്രം വിക്കറ്റ് സ്വന്തമാക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article