Shubman Gill: ഡു പ്ലെസിസിനെ മറികടന്നു, ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍

വെള്ളി, 26 മെയ് 2023 (20:23 IST)
Shubman Gill: ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ എട്ട് റണ്‍സില്‍ ആയപ്പോഴാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. 14 കളികളില്‍ നിന്ന് 730 റണ്‍സ് നേടിയ ആര്‍സിബി താരം ഡു പ്ലെസിസ് ആയിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്. ഗില്‍ ഈ സീസണിലെ 16-ാം മത്സരത്തിലാണ് ഡു പ്ലെസിസിന്റെ റണ്‍സ് മറികടന്നത്. ഈ സീസണില്‍ ഓറഞ്ച് ക്യാപ്പിന് ഇനി മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മറ്റ് ഏതെങ്കിലും താരത്തിന് ഗില്ലിനെ മറികടക്കാന്‍ സാധിക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍