Ind vs Eng: വിസ കിട്ടാതെ ആദ്യ മത്സരം നഷ്ടമായി, ഷോയ്ബ് ബഷീറിന്റെ പ്രതികാരം രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തികൊണ്ട്

അഭിറാം മനോഹർ

വെള്ളി, 2 ഫെബ്രുവരി 2024 (17:05 IST)
Shoib Bashir
ഇന്ത്യക്കെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കേണ്ട താരമായിരുന്നു ഇംഗ്ലണ്ട് പുതുമുഖ താരമായ സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍. എന്നാല്‍ ബഷീറിന്റെ പാക് പാരമ്പര്യം കാരണം വിസ നടപടികള്‍ വൈകുകയും ആദ്യ മത്സരത്തിനുള്ള ടീമില്‍ എത്താന്‍ സാധിക്കാതെ വരികയുമായിരുന്നു. ഡിസംബറില്‍ ടീം പ്രഖ്യാപിച്ചിട്ടും ഷോയ്ബിന് ആദ്യ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് അതൃപ്തി പരസ്യമാക്കിയിരുന്നു.
 
ഇതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് എനിക്ക് വിസ ഓഫീസിലല്ല ജോലിയെന്നാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പ്രതികരിച്ചത്. ഒന്നം ടെസ്റ്റിന്റെ ആദ്യ ദിനമാണ് ബഷീറിന് വിസ ലഭിച്ചത്. ഇതോടെ ആദ്യ ടെസ്റ്റ് മത്സരം താരത്തിന് നഷ്ടമായി. എന്നാല്‍ ഇംഗ്ലണ്ടിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തികൊണ്ടാണ് ഷോയ്ബ് ബഷീര്‍ തന്റെ മധുരപ്രതികാരം നടത്തിയത്. 41 പന്തില്‍ 14 റണ്‍സാണ് ഇന്ത്യന്‍ നായകനെടുത്തത്. ലെഗ് സ്ലിപ്പില്‍ ഒലി പോപ്പിന് ക്യാച്ച് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍