Sensex: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർവകാല റെക്കോർഡിലെത്തി വിപണി, റിലയൻസ് 2900ലേക്ക്

അഭിറാം മനോഹർ

വെള്ളി, 2 ഫെബ്രുവരി 2024 (16:50 IST)
ഇടക്കാല ബജറ്റിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരികള്‍ സര്‍വകാല റെക്കോര്‍ഡ് നിലവാരത്തില്‍. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1,400ലധികം പോയന്റികള്‍ ഭേദിച്ച സെന്‍സെക്‌സ് 73,000 എന്ന ലെവലും കടന്നു മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണുണ്ടായത്. ഒരു ഘട്ടത്തില്‍ 400 ലധികം പോയന്റ് നേടിയ നിഫ്റ്റി 22,000 മാര്‍ക്ക് കടന്നിരുന്നു.
 
റിലയന്‍സ്,ഇന്‍ഫോസിസ്,ഐസിഐസിഐ ബാങ്ക് ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റമുണ്ടായത്. റിലയന്‍സ് ഓഹരി വില 29,00ലേക്ക് ഉയര്‍ന്നു. ആഗോളവിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ക്കൊപ്പം ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങളും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ പറയുന്നു. പവര്‍ ഗ്രിഡ്,എന്‍ടിപിസി,ടെക് മഹീന്ദ്ര ഓഹരികളും ഇന്ന് വിപണിയില്‍ മുന്നേറ്റം നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍