വിജയുമായുള്ള ബന്ധത്തെക്കുറിച്ച് രശ്മിക, വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി

കെ ആര്‍ അനൂപ്

വെള്ളി, 2 ഫെബ്രുവരി 2024 (09:16 IST)
വിവാഹനിശ്ചയം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഈ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
 
വിജയ് തന്റെ അടുത്ത സുഹൃത്താണ്. ജീവിതത്തിലെ മോശം സാഹചര്യത്തില്‍ തനിക്കൊപ്പം നിന്ന ആളാണ്. എപ്പോഴും തനിക്ക് വലിയ പിന്തുണയാണ് വിജയ് നല്‍കിയിട്ടുള്ളതെന്നും രശ്മിക പറഞ്ഞു.
 
വാര്‍ത്തകള്‍ക്ക് പിന്നാലെ നടന്‍ വിജയ് ദേവരക്കൊണ്ടയും പ്രതികരണമായി എത്തിയിരുന്നു. ഫെബ്രുവരിയില്‍ തന്നെ വിവാഹനിശ്ചയം നടക്കുമെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവര്‍ഷവും എന്റെ വിവാഹ ഉടന്‍ ഉണ്ടാകും എന്ന തരത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്റെ വിവാഹം വിശേഷങ്ങള്‍ അറിയുവാന്‍ അവര്‍ തന്റെ പിന്നാലെ തന്നെ ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍