മഴ നിങ്ങളെ രക്ഷിച്ചു, പാകിസ്ഥാൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി ഷൊയേബ് അക്തർ

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (14:38 IST)
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ മഴ പെയ്തത് പാകിസ്ഥാനെ രക്ഷിച്ചെന്ന് സമ്മതിച്ച് മുന്‍ പാക് സൂപ്പര്‍ പേസര്‍ ഷൊയേബ് അക്തര്‍. മത്സരത്തില്‍ ഇന്ത്യക്കെതിരെ ആദ്യം ബൗള്‍ ചെയ്യാനുള്ള പാക് നായകന്‍ ബാബര്‍ അസമിന്റെ തീരുമാനത്തെയും അക്തര്‍ വിമര്‍ശിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരുടെ മികച്ച പ്രകടനത്തിന്റെ മികവില്‍ വിക്കറ്റ് നഷ്ടമാകാതെ 121 റണ്‍സ് നേടിയിയിരുന്നു.
 
56 റണ്‍സെടുത്ത രോഹിത്തിനെയും 58 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് മഴ മത്സരം മുടക്കിയത്. ഇതോടെയാണ് പാകിസ്ഥാനെ രക്ഷിച്ചത് മഴയാണെന്ന് അക്തര്‍ വ്യക്തമാക്കിയത്. കൊളംബോയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മത്സരം ഇനി നടക്കുമെന്ന് തോന്നുന്നില്ല. ആദ്യം ബൗള്‍ ചെയ്യാനുള്ള ബാബറിന്റെ തീരുമാനം ബുദ്ധിപൂര്‍വ്വമാണെന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ മഴ ഇന്ത്യയെയാണ് രക്ഷിച്ചതെന്ന് എനിക്ക് തോന്നുന്നു. ഇത്തവണ മഴ പാകിസ്ഥാനെ രക്ഷപ്പെടുത്തി. നാളെ ഈ മത്സരം പുനരാരംഭിക്കുമെന്ന് കരുതുന്നു. അക്തര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍