പാകിസ്ഥാന്റെ ന്യൂബോള്‍ അറ്റാക്കിനെതിരെ പിടിച്ചുനില്‍ക്കുക ആര്‍ക്കും എളുപ്പമല്ല: ഗവാസ്‌കര്‍

വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (18:17 IST)
ലോകത്തെ ഏറ്റവും മികച്ച ന്യൂബോള്‍ അറ്റാക്ക് ഇപ്പോഴുള്ളത് പാകിസ്ഥാനാണെന്ന് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ഏഷ്യാകപ്പില്‍ ഇതുവരെ 23 വിക്കറ്റുകളാണ് അവരുടെ പേസ് ത്രയം സ്വന്തമാക്കിയത്. ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായും 7 വീതവും ഹാരിസ് റൗഫ് 9 വിക്കറ്റുമാണ് ടൂര്‍ണമെന്റില്‍ വീഴ്ത്തിയത്.
 
ഒരു ഘട്ടത്തില്‍ പാകിസ്ഥാനും ഓസ്‌ട്രേലിയയും ക്രിക്കറ്റില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പങ്കിട്ടിരുന്നു. അവരുടെ ന്യൂ ബോള്‍ ബൗളിംഗിലെ മികവായിരുന്നു ഇതിന് കാരണം. ഇന്ന് ക്രിക്കറ്റില്‍ ഏറ്റവും മാരകമായ ന്യൂബോള്‍ ആക്രമണം പാകിസ്ഥാന്റേതാണ്. അവര്‍ക്ക് റൈറ്റ് സീമേഴ്‌സും ലെഫ്റ്റ് സീമേഴും ഉണ്ട്. വേഗത്തില്‍ പന്ത് ഇരുവശത്തേക്കും സ്വിങ്ങ് ചെയ്യിക്കാന്‍ കഴിവുള്ള താരങ്ങളാണ്. അതിനാല്‍ അവര്‍ക്കെതിരെ അടിച്ചുതകര്‍ക്കുന്നത് എളുപ്പമല്ല. ഗവാസ്‌കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍