ഓസ്‌ട്രേലിയക്കെതിരായ ടി 20 മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഇന്ത്യന്‍ സീമര്‍ ശിഖ പാണ്ഡെ. ഓസീസ് ഓപ്പണര്‍ എലീസ ഹീലിയെ പുറത്താക്കിയ ശിഖ പാണ്ഡെയുടെ പന്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിക്‌സ്ത് സ്റ്റംപ് ലൈനില്‍ നിന്ന് മാജിക്കല്‍ ടേണുമായി പന്ത് എലീസ ഹീലിയുടെ കുറ്റി തെറിപ്പിച്ചു. കണ്ടു നിന്നവരെല്ലാം ഒന്നടങ്കം ഞെട്ടി. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സിന്റെ വിജയലക്ഷ്യം നേരിടാന്‍ ഇറങ്ങിയ ഓസ്ട്രേലിയയെ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ശിഖയുടെ പ്രകടനം.