കോഹ്‌ലിയുടെ സ്ഥാനമിളകുന്നു, പകരം റായുഡു; വന്‍ അഴിച്ചു പണിക്കൊരുങ്ങി രവി ശാസ്‌ത്രി - ലക്ഷ്യം ലോകകപ്പ്

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (17:49 IST)
ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി മുഖ്യ പരിശീലകൻ രവി ശാസ്‌ത്രി രംഗത്ത്.

ഒന്നാം നമ്പര്‍ ബാറ്റ്സ്‌മാനായ വിരാട് കോഹ്‌ലിയെ മൂന്നാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്ക് മാറ്റിയാകും ബാ‍റ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തുക. കോഹ്‌ലിയുടെ വിക്കറ്റ് സംരക്ഷിച്ച് കൊണ്ടുള്ള പരീക്ഷണമാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബോളര്‍മാര്‍ക്ക് അനുകൂലമാണ്. അങ്ങനെ വരുമ്പോള്‍ ഏറ്റവും മികച്ച ബാറ്റ്സ്‌മാനെ ബലിയടാക്കേണ്ട ആവശ്യമില്ല. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അമ്പാട്ടി റായുഡു കേമനാണ്. കോഹ്‌ലി നാലാമത് വരുന്നതോടെ ടീം ശക്തിപ്പെടുമെന്നും ശാസ്‌ത്രി പറഞ്ഞു.

ടോപ് ത്രീ ബാറ്റ്‌സ്‌മാന്മാരെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് ലൈനപ്പിൽ വരുത്തിയാല്‍ അവരെ ബാധിക്കില്ല. മധ്യനിരയാണ് പലപ്പോഴും സമ്മര്‍ദ്ദത്തിലാകുന്നത്. കോഹ്‌ലി നാലാമത് എത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ശാസ്ത്രി പറഞ്ഞു.

ലോകകപ്പ് പോലെയുള്ള വലിയ മത്സരങ്ങളില്‍ ചെറിയ വീഴ്‌ച പോലും പാടില്ല. ബാറ്റിംഗ് ഓര്‍ഡര്‍ ശക്തിപ്പെടുത്താന്‍ അതാത് സമയത്തെ സാഹചര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യും. കോഹ്‌ലിയെ സംബന്ധിച്ച് ബാറ്റിംഗ് ഓര്‍ഡര്‍ മാറുന്നത് പ്രകടനത്തെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article