ആദ്യം ബൗൾ ചെയ്യുന്നത് ന്യൂസിലൻഡ് ആണെങ്കിൽ ഇന്ത്യയുടെ പരാജയം ഉറപ്പ്, മുന്നറിയിപ്പ് നൽകി ഷെയ്‌ൻ ബോണ്ട്

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (19:00 IST)
വെള്ളിയാഴ്‌ച്ച നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റവും നിർണായകമാവുക ടോസ് ആര് നേടുമെന്നായിരിക്കുമെന്ന് മുൻ ന്യൂസിലൻഡ് സ്റ്റാർ പേസർ ഷെയ്‌ൻ ബോണ്ട്. ന്യൂസിലൻഡാണ് ആദ്യം ബൗൾ ചെയ്യുന്നതെങ്കിൽ ഇന്ത്യൻ പരാ‌ജയം ഉറപ്പെന്നാണ് ബോണ്ട് പറയുന്നത്.
 
ഫൈനലിൽ ന്യൂസിലൻഡ് വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ പേസ് നിര സന്തുലിതമായ ഒന്നാണ്. 3 പേസർമാരെയും രണ്ട് സ്പിന്നർമാരെയുമായിരിക്കും ഇന്ത്യ കളിപ്പിക്കുക. എന്നാൽ അഞ്ചു പേസർമാർ വരെ ന്യൂസിലൻഡ് നിരയിൽ ഉണ്ടായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ടോസ് ന്യൂസിലൻഡിനായിരിക്കുമെന്നും അവർ ആദ്യം ബൗളിങ് തിരെഞ്ഞെടുക്കുമെന്നും ഞാൻ കരുതുന്നു ബോണ്ട് പറഞ്ഞു.
 
ടോസിനു ശേഷം ന്യൂസിലാന്‍ഡ് ബൗള്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യയെ ചെറിയ സ്‌കോറിനു പുറത്താക്കാന്‍ അവര്‍ക്കു സാധിക്കും. അതുകൊണ്ടു തന്നെ ടോസ് മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറുമെന്നും ബോണ്ട് നിരീക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article