എല്ലാം നേടികഴിഞ്ഞുവെന്നാണോ വിചാരം, കോലിക്കെതിരെ അഫ്രീദി

വ്യാഴം, 16 ജൂണ്‍ 2022 (20:59 IST)
കരിയറിലെ ഏറ്റവും മോശം ഫോമിൽ കടന്നുപോകുന്ന ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയുടെ ആത്മാർഥതയെ ചോദ്യം ചെയ്‌ത് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. കോലിയുടെ മോശം ഫോമിന് കാരണം അദ്ദേഹത്തിൻ്റെ മനോഭാവത്തിലുണ്ടായ മാറ്റമാണെന്നാണ് അഫ്രീദി പറയുന്നത്.
 
കഴിഞ്ഞ 2 വർഷമായി രാജ്യാന്തരക്രിക്കറ്റിൽ സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ കോലിക്കായിട്ടില്ല. ഐപിഎല്ലിലും നിരാശപ്പെടുത്തുന്ന സീസണാണ് കടന്നുപോയത്. ക്രിക്കറ്റിൽ മനോഭാവമാണ് ഏറ്റവും പ്രധാനം. കരിയറിൻ്റെ തുടക്കത്തിൽ ലോകത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനാകണമെന്ന് കോലി ആഗ്രഹിച്ചിരുന്നു. അതേ പ്രേരണ അവനിൽ ഇപ്പോഴുമുണ്ടോ എന്നതാണ് ചോദ്യം. അതേ മനോഭാവത്തോടെയാണോ കോലി കളിക്കുന്നത്?
 
അവനിൽ ഇപ്പോഴും ക്ലാസ് ഉണ്ട്. വീണ്ടും നമ്പർ വൺ ആവണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ടോ? അതോ എല്ലാം നേടി കഴിഞ്ഞു. ഇനി സമയം തള്ളിനീക്കാമെന്നാണോ അവൻ കരുതുന്നത്?ഇതെല്ലാം മനോഭാവത്തെ ആശ്രയിച്ചാണുള്ളത്. അഫ്രീദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍