20 ഓവറും കളിച്ച് നേടുന്നത് 60 റൺസാണെങ്കിൽ കാര്യമില്ല, കെ എൽ രാഹുൽ ടീമിനെ വഞ്ചിക്കുന്നു: രൂക്ഷവിമർശനവുമായി കപിൽദേവ്

തിങ്കള്‍, 6 ജൂണ്‍ 2022 (17:31 IST)
ദക്ഷിണാഫ്രിക്കക്കെതിരായ 5 ടി20 മത്സരങ്ങളടങ്ങിയ പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ ടീം ഇന്ത്യയുടെ പ്രധാനബാറ്സ്മാന്മാരായ രോഹിത് ശർമ,വിരാട് കോലി, കെ എൽ രാഹുൽ എന്നിവരെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്.
 
ടി20 ഇന്ത്യയുടെ ആദ്യ 3 ചോയ്‌സുകളായ കോലി,രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരുടെ സമീപകാലത്തെ പ്രകടനങ്ങൾ വിലയിരുത്തിയാണ് കപില്ദേവിന്റെ വിമർശനം. ജനങ്ങളുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ ഇവർ ബാധ്യസ്ഥരാണ്. എന്നാൽ അതേസമയം സമ്മർദ്ദത്തിലാണ് മൂന്ന് പേരും. കുട്ടിക്രിക്കറ്റിൽ അങ്ങനെ ആയിക്കൂടാ. നിർഭയമായ ക്രിക്കറ്റാണ് കളിക്കേണ്ടത്.
 
3 താരങ്ങളും 150-160 സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ കഴിവുള്ള താരങ്ങളാണ്. പക്ഷെ എപ്പോഴൊക്കെ അവർ കൂടുതൽ റൺസ് നേടണമെന്നു നാം ആഗ്രഹിക്കുന്നോ, അപ്പോഴൊക്കെ അവർ പുറത്താകുന്നു. ഇന്നിങ്സിന് കുതിപ്പ് നൽകേണ്ട ഘട്ടത്തിലാണ് ഏറെയും പുറത്താകുന്നത്. ഇത് സമ്മർദ്ദം കാരണമാണ്. ഒന്നെങ്കിൽ തകർത്തടിക്കുക അല്ലെങ്കിൽ നങ്കൂരമിടുക. കപിൽ പറഞ്ഞു.
 
കെ എൽ രാഹുലിന്റെ കാര്യമാണ് പറയുന്നതെങ്കിൽ 20 ഓവറും ബാറ്റ് ചെയ്യാനാണ് ടീം പറയുന്നതെങ്കിൽ അതിന് ശേഷം 60 നോട്ടൗട്ട് എന്ന നിലയിലാണ് രാഹുലിന്റെ സ്കോറെങ്കിൽ അത് ടീമിനോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ്.രാഹുലിന്റെ സമീപനത്തിലാണ് മാറ്റം വരേന്ദ്രത. അതിന് മാറ്റമുണ്ടാകുന്നില്ലെങ്കിൽ കളിക്കാരെ മാറ്റേണ്ടി വരും. വമ്പൻ താരമാണെന്ന പേരുകൊണ്ട് കാര്യമില്ല. ആ താരങ്ങളിൽ നിന്നും വമ്പൻ സ്വാധീനമുള്ള പ്രകടനവും വരണം. അതിലാണ് കാര്യം. കപിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍