പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി കിടക്ക പങ്കിട്ടുവെന്ന് വെളിപ്പെടുത്തിയ നടിയും മോഡലുമായ ആര്‍ഷി ഖാന്റെ
മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ആരാധകരുടെ ഭീഷണി. പാക് മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷമാക്കിയതോടെയാണ് അഫ്രീദിയുടെ ഇന്ത്യയിലെ ആരാധകരും പാക് ആരാധകരും അടക്കമുള്ളവര്‍ മോഡലിനെതിരെ രംഗത്ത് എത്തിയത്.
ഭീഷണി വന്നതോടെ ആര്‍ഷി ഖാന് ഭോപ്പാലിലെ മലാദ് പൊലീസ് സേ്റ്റഷനില്‍ ആര്‍ഷി പരാതി നല്കി. അഫ്രീദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ആര്‍ഷിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആര്‍ഷി ഖാന് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ദുബായിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അര്‍ഷി ഖാന് ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. വിവാദ ആള്‍ദൈവം രാധേമായ്ക്ക് പെണ്വാണിഭമുണ്ടെന്ന് നേരത്തെ അര്‍ഷി ഖാന് ആരോപിച്ചിരുന്നു. എന്നാല്‍ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്ബോസ് 9ലെ മത്സരാര്‍ഥിയായ അര്‍ഷി വിവാദമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദ് ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയാണ് അര്‍ഷി ഖാന്.