പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനെതിരെ കേസ്

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (18:36 IST)
വീട്ടു ജോലിക്കാരിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷഹ്ദത്ത് ഹൊസെയിനിനും ഭാര്യക്കുമെതിരെ ബംഗ്ലാദേശ് പൊലീസ് കേസെടുത്തു. മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റ മഹ്ഫൂസാ അക്തര്‍ ഹാപ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച്ച രാത്രിയാണ് മര്‍ദ്ദനമേറ്റ നിലയില്‍ മഹ്ഫൂസാ അക്തര്‍ ഹാപ്പിയെ തെരവില്‍ കണ്ടെത്തിയത്. കുട്ടിയുടെ കണ്ണ് മര്‍ദ്ദനമേറ്റ് നീരുവെച്ച നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നതായും. താരവും ഭാര്യവും കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പൊലീസിന് വ്യക്തമായത്. കുട്ടിയെ പോലീസ് ദാക്കയിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.