കൂച്ച് ബിഹര്‍ ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീറിന് ഇരട്ടസെഞ്ചുറി. മേഘാലയയ്‌ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 229 പന്തില്‍ പുറത്താകാതെ 200 റണ്‍സാണ് നേടിയിരുന്നത്. 34 ഫോറുകളും 2 സിക്‌സുകളും അടങ്ങുന്നതാണ് ആര്യവീറിന്റെ ഇരട്ടസെഞ്ചുറി.