ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (16:28 IST)
സിഡ്നിയില്‍ ഒരു കഫെയില്‍ തോക്ക് ധാരി ആളുകളെ ബന്ദിയാക്കിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി.

ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിനും കളി നടക്കുന്ന ഗ്രൗണ്ടിനുമെല്ലാം സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സിഡ്നിയിലെ സംഭവത്തെത്തുടര്‍ന്ന് താരങ്ങളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വേണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ബി സി സി ആവശ്യപ്പെട്ടിരുന്നു ഇതേത്തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ടീമുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും സാധാരണ നിലയിലാണെന്നും അ ഇന്ത്യന്‍ ടീം സുരക്ഷിതരാണെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.