കോഹ്ലിക്ക് പകരം ബലിയാടാകുന്നത് ഈ താരം?

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (10:45 IST)
ഏകദിന ലോകകപ്പിന് തയാറെടുക്കുകയാണ് ഇന്ത്യൻ ടീം. മികച്ച തന്ത്രങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി ടീമിന്റെ ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. അത്തരം സൂചനകൾ നൽകുന്നത് മുഖ്യ പരിശീലകൻ രവി ശാസ്ത്രി തന്നെയാണ്. 
 
നിലവിൽ മൂന്നാം നമ്പറിൽ ബാറ്റു ചെയ്യുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ നാലാം നമ്പറിലേക്ക് മാറ്റാനാണ് ടീമിന്റെ തീരുമാനം. കോഹ്ലിക്ക് പകരം മറ്റൊരു മികച്ച ഒരു താരത്തെ മൂന്നാം നമ്പറിലേക്ക് എടുക്കാനാണ് തീരുമാനമെന്നും ശാസ്ത്രി പറഞ്ഞു.
 
ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ശാസ്ത്രി പറഞ്ഞു. കോഹ്ലിയെ മാറ്റി പകരം അമ്പാട്ടി റായുഡു കളിക്കട്ടേയെന്നാണ് ശാസ്ത്രി പറയുന്നത്. 
 
ലോകകപ്പ് മൽസരത്തിൽ പിച്ച് ബോളർമാർക്ക് അനുകൂലമാണെങ്കിൽ എന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ വെറുതെ ബലിയാടാക്കേണ്ട കാര്യമുണ്ടോയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ വേണ്ടതു ചെയ്യും. ഈ സാഹചര്യത്തിൽ ഇങ്ങനെ ചില മാറ്റങ്ങൾ ടീമിനാവശ്യമാണെന്നാണ് ശാസ്ത്രിയുടെ പക്ഷം. 

അനുബന്ധ വാര്‍ത്തകള്‍

Next Article