സിംബാബ്‌വെക്കെതിരായ തുടര്‍ന്നുള്ള മത്സരങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തിയത് സ്വപ്ന സാക്ഷാത്കാര നിമിഷമെന്നു സഞ്ജു വി സാംസൺ. സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുന്നത് ഭാഗ്യമാണ്. ഇതൊരു വലിയ ഭാഗ്യമായി തന്നെ കരുതുന്നു. ഈ അവസരം രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു.
തന്റെ കായിക ജീവിതത്തിൽ ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സഞ്ജു പറഞ്ഞു. സഞ്ജുവിനെ നേരത്തെയും ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നില്ല. ഇത്തവണ ഗ്രൗണ്ടിൽ കളിക്കുന്നത് കാണമെന്ന് ആഗ്രഹിക്കുന്നതായും മാതാപിതാക്കൾ അറിയിച്ചു.
സിംബാബ്‌വെക്കെതിരായ അവശേഷിക്കുന്ന മത്സരങ്ങളില്‍ സഞു്ജുവിനെ ഉള്‍പ്പെടുത്തിയതായി ബിസിസിഐ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. അമ്പാട്ടി റായുഡുവിന് പകരമാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പാട്ടി റായിഡുവിന് പരുക്കേറ്റതിനാലാണ് പകരക്കാരനായി സഞ്ജു ഇറങ്ങുന്നത്.
സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും. ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യത്തെ മലയാളി ബാറ്റ്സ്‌മാന്‍ ആണ് സഞ്ജു. ഇതിനു മുമ്പ് ഇന്ത്യന്‍ ടീമില്‍ എത്തിയ മലയാളി താരങ്ങള്‍ എല്ലാം ബോളര്‍മാര്‍ ആയിരുന്നു.