ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ നിര്‍ദേശങ്ങള്‍ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. തുടര്‍ന്നുള്ള സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനാണ് ആഗ്രഹമെന്നും സഞ്ജു പറഞ്ഞു.
മോശം ഫോമിലായിരുന്നപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഈ സമയത്ത് സച്ചിന്‍ നല്‍കിയ ഉപദേശങ്ങള്‍ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായി. ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തിയത് ടീമിന് തന്നിലുള്ള വിശ്വാസം കാരണമാണ് എന്നും സഞ്ജു പറഞ്ഞു. ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തിയത് ടീമിന് തന്നിലുള്ള വിശ്വാസം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.