സഞ്ജു മികച്ച പ്രകടനം നടത്തും: ബിജു ജോര്‍ജ്
ഇന്ത്യയ്ക്കായി സഞ്ജു വി സാംസണ് മികച്ച പ്രകടനം നടത്താനാവുമെന്ന് കോച്ച് ബിജു ജോര്‍ജ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏക ട്വന്റി20 മല്‍സരത്തിനുള്ള സാധ്യതാ പട്ടികയില്‍ സഞ്ജു ഇടം നേടിയതിനെ തുടര്‍ന്ന പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു മികച്ച ഫോമിലാണെന്നും ഇനിയും ഫോം തുടരുമെന്നും. നല്ല പ്രകടനം കാഴ്ച വെയ്ക്കാന്‍ സഞ്ജുവിനാകുമെന്നും ബിജു ജോര്‍ജ് വ്യക്തമാക്കി. ഫാസ്റ്റ് ബോളുകളെ നേരിടാന്‍ സഞ്ജു ഇപ്പോള്‍ പ്ളാസ്റ്റിക് ബോളില്‍ കഠിന പരിശീലനം നടത്തുകയാണെന്നും കോച്ച് വ്യക്തമാക്കുന്നു.
അതേസമയം സഞ്ജു അടുത്ത മാസാദ്യം തുടങ്ങുന്ന ദക്ഷിണ മേഖലാ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച തലശേരിയിലേക്ക് തിരിക്കും. മഹാരാഷട്രയുമായുള്ള സന്നാഹ മല്‍സരത്തിന് ശേഷം ഹൈദരബാദുമായാണ് ആദ്യ കളി. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് എത്തി ചേരുകയും ചെയ്യും. മുമ്പ് ഇംഗ്ളണ്ടുമായുള്ള ഏകദിന പരമ്പരയിലെ ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു.