ഐപിഎല്‍ താരലേലം; സഞ്ജുപഴയ സഞ്ജുവല്ല, അടിസ്ഥാനവില രണ്ടുകോടി

Webdunia
ഞായര്‍, 24 ജനുവരി 2016 (11:30 IST)
ഐപിഎല്‍ ക്രിക്കറ്റ് താരലേലത്തിന്റെ രണ്ടാം ഘട്ടത്തില്‍ മലയാളി താരം സഞ്ജു വി സാംസണ് അടിസ്ഥാനവില രണ്ടുകോടി രൂപ. സഞ്ജു ഉള്‍പ്പടെ 12 പേര്‍ക്കാണ് രണ്ടുകോടി രൂപ അടിസ്ഥാനവിലയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ആകെ 714 കളിക്കാരുടെ പട്ടികയാണ് തയാറാക്കിയത്.

ഫെബ്രുവരി ആറിന് ബംഗളൂരുവിലാണ് ഐപിഎൽ താരലേലം നടക്കുക. ട്വന്‍റി-20 ഫോർമാറ്റിലെ സഞ്ജുവിന്‍റെ മികവ് കണക്കിലെടുത്താണ് ബിസിസിഐ ഉയർന്ന വിലയിട്ടത്.

വെയ്ൻ റിച്ചാർഡ്സൻ, സഞ്ജു വി സാംസണ്‍, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ദിനേശ് കാർത്തിക്, ആശിഷ് നെഹ്റ, ദവാൽ കുൽക്കർണി, സ്റ്റുവർട്ട് ബിന്നി ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ, ഓസ്‌ട്രേലിയന്‍ താരങ്ങളായ ഷെയ്ൻ വാട്സൻ, മിച്ചൽ മാർഷ്, മൈക്ക് ഹസി എന്നിവരാണ് പന്ത്രണ്ട് കോടി ക്ലബിലുള്ളത്.

ഡെയ്ൻ സ്റ്റെയ്ൻ, മോഹിത് ശർമ, ജോസ് ബട്ട്ലർ എന്നിവർ 1.5 കോടി പട്ടികയിലും ഇർഫാൻ പത്താൻ, ടിം സോത്തി എന്നിവർ ഒരു കോടി പട്ടികയിലും ഇടംപിടിച്ചു. 50 ലക്ഷം രൂപ വിലയുള്ളവരുടെ പട്ടികയിൽ മാർട്ടിൻ ഗുപ്റ്റിൽ, ജാസൻ ഹോൾഡർ, ബരിന്ദർ സ്രാൻ എന്നീ താരങ്ങളും ഉൾപ്പെടുന്നു.