ആസ്ട്രേലിയക്കെതിരായ ഏകദിനം: സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും

വ്യാഴം, 6 ഓഗസ്റ്റ് 2015 (16:07 IST)
ആസ്ട്രേലിയ എയ്ക്കെതിരായ ഏകദിന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും. സ‍ഞ്ജു ഓപ്പണർ ആകാനും സാദ്ധ്യതയുണ്ടെന്ന് ക്യാപ്റ്റൻ ഉന്മുക്ത് ചന്ത് പറഞ്ഞു. നാളെ ചെന്നൈയിലാണ് ആസ്ട്രേലിയയുമായുള്ള ഏകദിനം.

നേരത്തെ സിംബ്‌വെക്കെതിരായ ട്വന്റി 20 മത്സരത്തില്‍ സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. ആസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തില്‍ മികവ് തെലിയിച്ചാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജുവിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക