Virat Kohli and Sanju Samson: എന്തൊരു ഷോ ! ഇതൊക്കെ കുറച്ച് ഓവറാണ്; സഞ്ജുവിനെ പരിഹസിക്കുന്ന തരത്തില്‍ സെലിബ്രേഷന്‍ നടത്തി കോലി (വീഡിയോ)

Webdunia
തിങ്കള്‍, 15 മെയ് 2023 (09:00 IST)
Virat Kohli and Sanju Samson: നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്റെ തോല്‍വിയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലായി. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫില്‍ കയറണമെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കണം. അതേസമയം ആര്‍സിബിക്ക് ശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. 
 
ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ വെറും നാല് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. വെയ്ന്‍ പാര്‍നലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. സിക്‌സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article