ഓസീസിനെതിരെ ഏകദിനപരമ്പര: ശ്രേയസ് കളിച്ചേക്കില്ല, പകരം പരിഗണിക്കുന്ന താരങ്ങളിൽ സഞ്ജുവും

തിങ്കള്‍, 13 മാര്‍ച്ച് 2023 (19:49 IST)
കടുത്ത നടുവേദനയെ തുടർന്ന് അഹമ്മദാബാദ് ടെസ്റ്റിൽ ബാറ്റിംഗിന് ഇറങ്ങാതിരുന്ന ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയും നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഇതോടെ ഏകദിനത്തിൽ ശ്രേയസിന് പകരമായി ബിസിസിഐ പുതിയ താരത്തെ തേടുമെന്ന് ഉറപ്പായിരിക്കുകായാണ്. അയ്യർക്ക് പകരക്കാരനായി മലയാളിതാരം സഞ്ജു സാംസണെ ബിസിസിഐ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
 
ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ടീമിൽ ഇടം നേടാനായിരുന്നില്ല. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു ഇന്ത്യൻ ടീമിൽ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഏകദിനത്തിൽ മധ്യനിരയിൽ മികച്ച റെക്കോർഡുള്ള സഞ്ജു ശ്രേയസിന് പകരക്കാരനാകാൻ സാധ്യതയേറെയാണ്.
 
അതേസമയം കടുത്ത നടുവേദനയെ തുടർന്ന് നാലാം ടെസ്റ്റിനിടെ മാറി നിന്ന ശ്രേയസ് അയ്യർക്ക് വരാനിരിക്കുന്ന ഐപിഎല്ലും നഷ്ടമാകുമെന്നാണ് സൂചന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍