21 വര്‍ഷത്തെ സ്വപ്നം, സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ച് രജനി

കെ ആര്‍ അനൂപ്

തിങ്കള്‍, 13 മാര്‍ച്ച് 2023 (16:18 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടത്താനായ സന്തോഷത്തിലാണ്.
 
 ഞായറാഴ്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കാണാന്‍ സഞ്ജുവിന് അവസരം ലഭിച്ചു.
 സഞ്ജു സാംസണെ രജനികാന്ത് തന്നെയാണ് തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.  
ഏഴാമത്തെ വയസ്സ് മുതല്‍ താനൊരു രജനി ഫാന്‍ ആണെന്നും ഒരു ദിവസം താന്‍ രജനി സാറിനെ വീട്ടില്‍ ചെന്ന് കാണുമെന്ന് തന്റെ വീട്ടുകാരോട് പറയാറുണ്ടായിരുന്നു എന്ന് സഞ്ജു പറഞ്ഞു.21 വര്‍ഷത്തിന് ശേഷം, തലൈവര്‍ എന്നെ ക്ഷണിച്ച ആ ദിവസം വന്നിരിക്കുന്നു.. എന്നാണ് രജനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സഞ്ജു പറഞ്ഞത്.
 
നെല്‍സണ്‍ ദിലീപ്മാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സൂപ്പര്‍സ്റ്റാര്‍.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍