ഇഷാന്‍ കിഷന്റെ പ്രകടനത്തില്‍ തൃപ്തനല്ല; സഞ്ജുവിന് അവസരമൊരുക്കാന്‍ ദ്രാവിഡ് !

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (13:42 IST)
ബിഗ് ഹിറ്റര്‍ എന്ന നിലയില്‍ മലയാളി താരം സഞ്ജു സാംസണ് ട്വന്റി 20 ക്രിക്കറ്റില്‍ കൂടുതല്‍ അവസരം നല്‍കാന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലേക്ക് സഞ്ജുവിനെ വിളിച്ചിരിക്കുന്നത്. ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലാണ് സഞ്ജുവിനെ ഇത്തവണ പരിഗണിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കാനാണ് സാധ്യത. ഇഷാന്‍ കിഷന്റെ പ്രകടനത്തില്‍ ദ്രാവിഡ് അത്ര തൃപ്തനല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് കളികളില്‍ നിന്ന് 85.54 സ്‌ട്രൈക് റേറ്റിലാണ് ഇഷാന്‍ 71 റണ്‍സ് നേടിയത്. സ്വിങ് ബോളുകള്‍ക്കെതിരേയും സ്പിന്നിനെതിരേയും ഇഷാന്‍ വിയര്‍ക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇഷാന് പകരം സഞ്ജുവിനെ പരിഗണിക്കാന്‍ ദ്രാവിഡ് ആലോചിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article