സഞ്ജു സാംസൺ നാഷണൽ ക്രിക്കറ്റ് അക്കാദമി വിട്ടു, കളിക്കളത്തിൽ തിരിച്ചത്താൻ ഇനി ബിസിസിഐ അനുമതി

ബുധന്‍, 25 ജനുവരി 2023 (15:06 IST)
പരിക്കിനെ തുടർന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന മലയാളി താരം സഞ്ജു സാംസണ് എൻസിഎ വിട്ടു. നിലവിൽ സഞ്ജു ഒരു പേഴ്സണൽ ഫിസിയോയ്ക്ക് കീഴിൽ പരിശീലനത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സഞ്ജുവിൻ്റെ കാൽമുട്ടിന് പരികേറ്റത്. തുടർന്ന് പരമ്പരയിൽ നിന്നും സഞ്ജു പുറത്തായിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.
 
നിലവിൽ പരിക്കിൽ നിന്നും മോചിതനായ സഞ്ജു കളിക്കളത്തിൽ തിരിച്ചെത്താനായി ബിസിസിഐയുടെ അനുമതി കാത്തിരിക്കുകയാണ്. രഞ്ജിയിൽ കേരളത്തിനായി കളിക്കാനും ബിസിസിഐ അനുമതി ആവശ്യമാണ്. നിലവിൽ കേരള ടീമിൻ്റെ നായകനാണ് സഞ്ജു. കേരളം അടുത്ത റൗണ്ടിലെത്തിയാൽ മാത്രമാണ് കേരളത്തിനായി സഞ്ജുവിന് കളികാനാകുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍