ടി20 ലോകകപ്പിൽ സഞ്ജുവിനെ പരിഗണിച്ചില്ല, ഏകദിന ലോകകപ്പ് അടുക്കവെ ഏകദിന ടീമിലും ഇടമില്ല, അനീതിയെന്ന് ആരാധകർ

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2022 (14:31 IST)
ശ്രീലങ്കക്കെതിരായ ഏകദിന,ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ വീണ്ടും അവഗണന നേരിട്ട് മലയാളി താരം സഞ്ജു സാംസൺ.ശ്രീലങ്കക്കെതിരായ ടി20 ടീമിൽ മാത്രമാണ് സഞ്ജുവിന് വിളിയെത്തിയത്. ലോകകപ്പിന് മുൻപ് ടി20 ടീമിൽ സഞ്ജുവിനെ എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ബിസിസിഐ ഇത് മുഖവുരയ്ക്കെടുത്തിരുന്നില്ല.
 
ഏകദിനത്തിൽ തകർപ്പൻ റെക്കോർഡുള്ള സഞ്ജു ഏകദിനത്തിൽ കഴിവ് തെളിയിച്ച് 2023ലെ ലോകകപ്പ് ടീമിൽ ഇടം നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഇന്ത്യയുടെ 2023 ലോകകപ്പ് പദ്ധതികളിൽ സഞ്ജുവില്ലെന്ന് കെ എൽ രാഹുലിനെ കീപ്പറാക്കി കൊണ്ടാണ് ബിസിസിഐ തെളിവ് നൽകുന്നത്.
 
സമീപകാലത്ത് ഏകദിനത്തിൽ മോശം റെക്കോർഡുള്ള കെ എൽ രാഹുൽ സൂര്യകുമാർ യാദവ് എന്നിവരെല്ലാം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെട്ടപ്പോൾ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇല്ലാതിരുന്നിട്ടും സഞ്ജുവിന് അവസരമില്ല. ഈ വർഷം 71 ബാറ്റിംഗ് ആവറേജിൽ 284 റൺസാണ് ഏകദിനത്തിൽ സഞ്ജു നേടിയിട്ടുള്ളത്. പന്തിന് പകരം സഞ്ജുവിന് അവസരം നൽകാതെ മോശം ഫോമിലുള്ള രാഹുൽ കീപ്പറായി കളിക്കട്ടെ എന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. അതിനാൽ തന്നെ ലോകകപ്പ് പദ്ധതികളിൽ സഞ്ജു ഭാഗമാകാൻ സാധ്യത വിദൂരമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article